പതിനഞ്ചാം മിനിട്ടിൽ എന്നർ വലൻസിയ 2022 ഫിഫ വേൾഡ് കപ്പിൻ്റെ ആദ്യ ഗോൾ പെനാൽറ്റി ക്വിക്കിലൂടെ ഇക്വഡോറിനായി നേടി. പിന്നാലെ മുപ്പത്തിയൊന്നാം മിനിറ്റിൽ ഖത്തറിൻ്റെ പ്രതിരോധ നിരയെ കീറി മുറിച്ച് തൻ്റെ രാജ്യത്തിനായി വീണ്ടും ഒരു ഗോൾ കൂടി ഇക്വഡോർ ക്യാപ്റ്റൻ എന്നർ വലൻസിയ നേടിക്കൊടുത്തു.
അഞ്ചാം മിനിറ്റിൽ തകർപ്പൻ മുന്നേറ്റത്തിലൂടെ ഇക്വഡോർ ലക്ഷ്യം കണ്ടതാണ്. ഫെലിക്സ് ടോറസിന്റെ തകർപ്പൻ ഓവർഹെഡ് പാസിനെ വലൻസിയ തലകൊണ്ട് ചെത്തി വലയിലാക്കുകയായിരുന്നു. കാണികൾ ഇരിപ്പുറപ്പിക്കും മുൻപേ വീണ ഗോൾ ഇക്വഡോർ താരങ്ങൾ വൻതോതിൽ ആഘോഷിച്ചെങ്കിലും, റഫറി ഓഫ്സൈഡ് പരിശോധിക്കുന്ന തിരക്കിലായിരുന്നു. പിന്നാലെ വിവാദത്തിന്റെ അകമ്പടിയോടെ റഫറിയുടെ തീരുമാനമെത്തി; ഓഫ്സൈഡ് ചൂണ്ടിക്കാട്ടി ഇക്വഡോറിന് ഗോളില്ല!
ഫിഫ റാങ്കിങ്ങിൽ 50-ാം സ്ഥാനത്താണ് ആതിഥേയരായ ഖത്തർ ഫുട്ബോൾ ടീം. ഇക്വഡോർ 44-ാം സ്ഥാനത്തും. ലാറ്റിനമേരിക്കയിലെ കടുത്ത മത്സരം കടന്നാണ് ഇക്വഡോർ വരുന്നതെങ്കിൽ ആതിഥേയരായതിനാൽ നേരിട്ടായിരുന്നു ഖത്തറിനു യോഗ്യത. എന്നാൽ, കോപ്പ അമേരിക്കയിലും കോൺകകാഫ് ഗോൾഡ് കപ്പിലും അതിഥികളായി പങ്കെടുത്ത അവർ ഏഷ്യൻ കപ്പ് ജേതാക്കളാവുകയും ചെയ്തു.
0 Comments