banner

പതിനേഴുകാരിയെ ലഹരിമരുന്ന് നൽകി നിരവധി തവണ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിയുൾപ്പടെ എട്ട് പേർ അറസ്റ്റിൽ

എറണാകുളം : വീട് വിട്ടിറങ്ങിയ പതിനേഴുകാരിയെ ലഹരിമരുന്ന് നൽകി നിരവധി തവണ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിയുൾപ്പടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. മട്ടാഞ്ചേരി സ്വദേശി ജോഷി തോമസ് (40),തൃശൂർ സ്വദേശി അജിത്ത് കുമാർ (24),ആലുവ സ്വദേശി കെബി സലാം (49), പത്തനംതിട്ട സ്വദേശി മനോജ് സോമൻ (34), എറണാകുളം ഉദയംപേരൂർ സ്വദേശിനി ഗിരിജ (52), പുത്തൻകുരിശ് സ്വദേശി അച്ചു (22), വൈറ്റില പൊന്നുരുന്നി സ്വദേശി നിഖിൽ ആന്റണി (37), കോട്ടയം കാണക്കാരി സ്വദേശി ബിജിൻ മാത്യു (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ഡൊണാൾഡ് വിത്സൺ എന്നയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വീട് വിട്ടിറങ്ങിയ പെൺകുട്ടി എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തുകയും തുടർന്ന് പെൺകുട്ടിയെ പരിചയപ്പെട്ട ഡൊണാൾഡ് വിത്സൺ വിവേകാനന്ദ റോഡിലുള്ള ജെജെ റെസിഡൻസി ഹോട്ടലിലെത്തിച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. കൂടാതെ ഹോട്ടൽ ഉടമ ജോഷിയും മാനേജർ അജിത് കുമാറും പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി.

ഹോട്ടൽ മാനേജർ മനോജ് ജോലി വാഗ്ദാനം ചെയ്തതിന് ശേഷം പെൺകുട്ടിയെ ചിറ്റൂർ റോഡിലുള്ള ലോഡ്ജിൽ എത്തിക്കുകയും ലോഡ്ജ് ഉടമയ്ക്ക് കാഴ്ച വെയ്ക്കുകയുമായിരുന്നു. ലോഡ്ജ് ഉടമ കെബി സലാമും പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി. തുടർന്ന് പെൺവാണിഭ സംഘങ്ങളുമായി അടുത്ത് ബന്ധമുള്ള ഗിരിജയ്ക്ക് പെൺകുട്ടിയെ കൈമാറുകയായിരുന്നു. തുടർന്ന് ഗിരിജ പെൺകുട്ടിയെ നിരവധിപേർക്ക് കാഴ്ച വെയ്ക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.

സംസ്ഥാനത്തെ നിരവധി ജില്ലകളിൽ എത്തിച്ചാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ലഹരിമരുന്ന് ഉൾപ്പടെയുള്ളവ നൽകിയും പീഡനത്തിന് ഇരയാക്കിയതായി പോലീസ് പറയുന്നു. തിരുവനന്തപുരം ലുലു മാളിന് സമീപത്ത് നിന്നാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. തുടർന്ന് നിർഭയ ഹോമിലെത്തിയ പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു.

Post a Comment

0 Comments