banner

ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് കിരീടം; പാകിസ്താന് ദയനീയ തോൽവി

മെല്‍ബണ്‍ : പാകിസ്താനെ അനായാസേനെ കീഴടക്കി ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് കിരീടം. പാകിസ്താന്‍ സൃഷ്ടിച്ച 138 റണ്‍സിന്റെ വിജയലക്ഷ്യം ഒരോവര്‍ ബാക്കി നില്‍ക്കെ ഇംഗ്ലീഷ് ടീം മറികടന്നു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് പാകിസ്താന്‍ സ്‌കോര്‍ ചെയ്തത്. ഷാന്‍ മസൂദിന്റേയും (38) ക്യാപ്റ്റന്‍ ബാബര്‍ അസമിന്റേയും (32) ഷബാദ് ഖാന്റേയും (20) പ്രകടനങ്ങളാണ് പാകിസ്താനെ 137ലെത്തിച്ചത് ( Ben Stokes Helps England Beat Pakistan By 5 Wickets ).


ബെന്‍ സ്റ്റോക്‌സ് പുറത്താകാതെ 49 പന്തുകളില്‍ നിന്ന് 52 റണ്‍സെടുത്തത് ഇംഗ്ലണ്ടിന് നിര്‍ണായകമായി. ജോസ് ബട്‌ലര്‍ 26 റണ്‍സും ഹാരി ബ്രൂക്ക് 20 റണ്‍സും നേടി. 19-ാം ഓവറില്‍ മൊയീന്‍ അലി ബൗള്‍ഡ് ആയത് പാകിസ്താന് വിദൂര പ്രതീക്ഷ നല്‍കി.

Post a Comment

0 Comments