Latest Posts

കൊല്ലത്ത് ട്രെയിലർ ബൈക്കിലിടിച്ച് അച്ഛനും മകളും മരിച്ചു; അപകടം 16കാരിയെ സ്കൂളിൽ എത്തിക്കുന്നതിനിടെ

കൊല്ലം : കൊട്ടിയത്ത് ട്രെയിലർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു. കൊട്ടിയം സിതാര ജംഗ്ഷന് സമീപം വാഴ വിള പുത്തൻവീട്ടിൽ വിമുക്തഭടനായ ഗോപകുമാർ (51), മകൾ ഗൗരി (16) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9.15 ഓടെ ദേശീയ പാതയിലെ കൊട്ടിയം മൈലക്കാട് ഇറക്കത്താണ് അപകടമുണ്ടായത്.

ചാത്തന്നൂർ ഗവ.വി.എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഗൗരി. ഗൗരിയെ സ്കൂളിൽ എത്തിക്കാൻ വേണ്ടിയാണ് ഇരുവരും ബൈക്കിൽ പുറപ്പെട്ടത്. മൈലക്കാട് ഇറക്കത്ത് വച്ച് ഇടറോഡിൽ നിന്നും ദേശീയ പാതയിലേയ്ക്ക് പ്രവേശിക്കുമ്പോഴായിരുന്നു അപകടം.

കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കണ്ടെയ്നനറിന്റെ വശം അതേ ദിശയിയിൽ പോവുകയായിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു. ബൈക്ക് കണ്ടെയ്നറിന് അടിയിൽപ്പെട്ടു വീൽ കയറിയിറങ്ങി.

ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. മൃതദേഹങ്ങൾ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിലേയ്ക്ക് മാറ്റി. കണ്ടെയ്നർ ഡ്രൈവറെ കൊട്ടിയം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

0 Comments

Headline