banner

ഗോളിക്ക് ചുവപ്പ് കാർഡ്, അവസരം മുതലാക്കി രണ്ട് ഗോൾ; വെയ്‌ൽസിനെ മുട്ടുകുത്തിച്ച് ഇറാൻ


ദോഹ : ഖത്തർ ലോകകപ്പിൽ വീണ്ടും അട്ടമറി നടത്തി ഏഷ്യൻ രാജ്യം. വെയിൽസുമായിട്ടുള്ള പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഏഷ്യൻ ശക്തരായ ഇറാൻ ഖത്തറിൽ ആദ്യ ജയം സ്വന്തമാക്കിയത്. രണ്ട് ഗോളുകളും മത്സരത്തിൽ ഇഞ്ചുറി മിനിറ്റിലാണ് ഇറാൻ നേടിയത്. വെയിൽസ് ഗോൾ കീപ്പർ വെയ്ൻ ഹെന്നെസ്സി ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് പിന്നാലെയാണ് യൂറോപ്യൻ രാജ്യത്തിന് ഏഷ്യൻ വമ്പന്മാരിൽ നിന്നും തിരച്ചടി നേരിടേണ്ടി വന്നത്. 


മത്സരത്തിന് അവസാനം കുറിക്കാൻ സക്കൻഡുകൾ ബാക്കി നിൽക്കെവയാണ് ഗരാത് ബെയിലിനെയും സംഘത്തെയും ഞെട്ടിച്ചു കൊണ്ട് ഇറാൻ രണ്ട് ഗോളുകൾ തുടരെ നേടിയത്. 98-ാം മിനിറ്റിൽ റൌസേബെഹ് ചെഷ്മി 101-ാം മിനിറ്റിൽ റമിൻ എന്നിവരാണ് ഇറാനായി ഗോൾ നേടിയത്. മത്സരത്തിന്റെ ആദ്യ പുകുതിയിൽ ഇരു ടീമുകളും ഗോളൊന്നും നേടാതെ സമനിലയിൽ പിരിയുകയായിരുന്നു.


മത്സരത്തിൽ ഉടനീളം വെയിൽസിന്റെ ആധിപത്യമായിരുന്നു. എന്നാൽ 86-ാം മിനിറ്റിൽ വെൽഷ് ഗോൾ കീപ്പർ വെയ്ൻ ഹെന്നെസ്സി റെഡ് കാർഡ് പുറത്തായതോടെയാണ് ഇറാന് അവസാന നിമിഷങ്ങൾ വിജയ ഗോളുകൾ നേടാനായത്. ഖത്തർ ലോകകപ്പിൽ ചുവപ്പ് കാർഡ് സ്വന്തമാക്കുന്ന ആദ്യ താരമായി ഹെന്നെസ്സി. ഇറാന്റെ മുന്നേറ്റ് താരം മെഹ്ദി തരേമിയുടെ നീക്കത്തെ ബോക്സിന്റെ പുറത്ത് നിന്നും പ്രതിരോധിക്കാനുള്ള ഹെന്നെസ്സിയുടെ ശ്രമം ഫൗളായി മാറുകയായിരുന്നു. തുടർന്ന് റഫറി ചുവപ്പ് കാർഡ് നൽകി വെൽഷ് താരത്തെ മൈതനത്തിന്റെ പുറത്തേക്ക് പോകാൻ നിർദേശിക്കുകയും ചെയ്തു.


ജയത്തോടെ ഇറാൻ ഗ്രൂപ്പ് ബിയിൽ പോയിന്റ്  പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന്. ഗ്രൂപ്പ് ബിയിൽ മറ്റ് ടീമുകളായ ഇംഗ്ലണ്ടും യുഎസ്എയും ഇന്ന് ഏറ്റമുട്ടും. ഇന്ന് അർധ രാത്രിയിൽ അൽ ബയ്ത് സ്റ്റഡേയത്തിൽ വെച്ചാണ് യുഎസ് ഇംഗ്ലണ്ട് മത്സരം. മറ്റ് മത്സരങ്ങളിലായി ഖത്ത സെനെഗലിനെയും നെതർലാൻഡ്സ് ഇക്വഡോറിനെയും നേരിടും.

Post a Comment

0 Comments