banner

മുന്നോക്കക്കാർക്കുള്ള സാമ്പത്തിക സംവരണത്തിന് നിലനില്പ്പുണ്ട്; ശരിവെച്ച് സുപ്രീം കോടതി

ന്യൂഡൽഹി : മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ച കേന്ദ്ര സർക്കാർ തീരുമാനം നിലനിൽക്കുമെന്ന് സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി. 

സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ വ്യത്യസ്ത വിധികളാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് പ്രസ്താവിച്ച വിധികളിൽ മൂന്ന് ജഡ്ജിമാരും സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു. 

ചീഫ് ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും സംവരണം നൽകുന്നതിനെ എതിർത്തു. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഏഴു ദിവസമാണ് ഹർജികളിൽ വാദം കേട്ടത്.


إرسال تعليق

0 تعليقات