കൊല്ലം : മൗലാന അബ്ദുൽ കലാം ആസാദ് അനുസ്മരണ പരിപാടിക്ക് വിലക്കേർപ്പെടുത്തിയ കെപിസിസി ( KPCC ) നടപടിക്കെതിരെ വിമർശനവുമായി മുൻ കോൺഗ്രസ് ഭാരവാഹിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പരിപാടി മാറ്റിവെക്കാനാവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ( K. Sudhakaran ) സംഘിയാണെന്നാണ് പോസ്റ്റിൽ സൂചിപ്പിക്കുന്നത്. മൈനോറിറ്റി കോൺഗ്രസ്സിൻ്റെ മുൻ കൊല്ലം ( Kollam ) ജില്ലാ ഭാരവാഹിയായിരുന്ന മുബാറക് മുസ്തഫയാണ് ( Mubarak Musthafa ) നേതൃത്വത്തിനെതിരെ രംഗത്ത് വന്നത്.
കെപിസിസി ഓഫീസിലെ അനുസ്മരണ പരിപാടിയുടെ സംഘാടകർ കെപിസിസി മൈനോറിറ്റി വിഭാഗമായിരുന്നു. എ കെ ആന്റണിയെയാണ് പരിപാടി ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നത്
സംഘടനയിൽ ആഭ്യന്തര പ്രശ്നമുള്ളതിനാലാണ് മാറ്റിവെക്കാൻ നിർദേശം നൽകിയതെന്നാണ് കെപിസിസി നൽകുന്ന വിശദീകരണം. സംഘടനയിലെ വിഭാഗീയത പരിഹരിച്ചതിന് ശേഷം പരിപാടികൾ നടത്തിയാൽ മതിയെന്ന് നിർദേശം നൽകിയതായും കെപിസിസി അറിയിച്ചു.
0 Comments