banner

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു

ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്രീക് എ ഇൻസാഫ് (പിടിഐ) നേതാവുമായ ഇമ്രാൻ ഖാന് വെടിയേറ്റു. ഗഞ്ചൻവാലി പ്രവിശ്യയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിടെയായിരുന്നു വെടിയേറ്റത്. അജ്ഞാതന്റെ വെടിവെപ്പിൽ ഇമ്രാന്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. ഇമ്രാൻ ഖാന്റെ കാലിനാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്.

ഇസ്ലാമാബാദിലേക്കുള്ള റാലിക്കിടെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഒക്ടോബർ 28-നാണ് ഇമ്രാൻ ഖാൻ ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.

Post a Comment

0 Comments