Latest Posts

തൃക്കരുവയിൽ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു; പരിശോധനയിൽ നായയ്ക്ക് പേവിഷബാധ

അഞ്ചാലുംമൂട് : തൃക്കരുവയിൽ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. അഷ്ടമുടി വള്ളക്കടവിലാണ് കഴിഞ്ഞ ദിവസം തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കടിച്ച നായയിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ പേവിഷബാധ സ്ഥിരീകരിച്ചതായി പഞ്ചായത്തംഗം സുജിത് വ്യക്തമാക്കി. 

തൃക്കരുവ അഷ്ടമുടി  ആലുവിള കിഴക്കേയറ്റത്ത് വീട്ടിൽ സ്റ്റീഫൻ, കല്ലുവിള തൊടിയിൽ വീട്ടിൽ സുജിത, ഷിബു ഭവനത്തിൽ ശ്രീധിക, കൂട്ടിക്കട വീട്ടിൽ ഭദ്രൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ സ്റ്റീഫന് സാരമായ പരിക്കുണ്ട്. ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രുഷ നൽകി. നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ മറ്റ് നായകളെ സംബന്ധിച്ച ആശങ്ക പ്രദേശവാസികൾ പങ്കുവെച്ചു.

0 Comments

Headline