banner

പ്രഹരമേറ്റ് ഫ്രാന്‍സ്; സൂപ്പര്‍ താരം കരിം ബെന്‍സേമ ലോകകപ്പില്‍ കളിക്കില്ല

ലോകകപ്പ് ഫുട്‌ബോളിൻ്റെ ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ കനത്ത പ്രഹരമേറ്റ് ഫ്രാന്‍സ്. നിലവിലെ ബലോന്‍ ദി ഓര്‍ പുരസ്‌കാര ജേതാവും സൂപ്പര്‍ താരവുമായ കരിം ബെന്‍സേമ ലോകകപ്പില്‍ കളിക്കില്ല. പരിശീലത്തിനിടെ പരുക്കേറ്റ കരിം ബെന്‍സേമയെ ടീമില്‍ നിന്ന് പുറത്താക്കാൻ ഫ്രാൻസ് നിർബന്ധിതരവുകയായിരുന്നു.

കിരീടം നിലനിര്‍ത്തുക എന്ന പ്രതീക്ഷയോടെ ഖത്തറിലേക്ക് എത്തിയ ഫ്രാന്‍സിനെ ബെന്‍സേമയുടെ പുറത്താകല്‍ ചെറുതല്ലാത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക. പ്രഗല്‍ഭരായ കളിക്കാരുമായി ഖത്തറിലെത്തിയ ഫ്രാന്‍സിന് മേല്‍ ഇത്തവണ വലിയ പ്രതീഷയായിരുന്നു ആരാധകര്‍ക്കുണ്ടായിരുന്നത്.

മുന്‍ നിര താരങ്ങളുടെ പരുക്ക് തന്നെയായിരുന്നു ഫ്രാന്‍സിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളി. പരുക്കിനെ തുടര്‍ന്ന് പോള്‍ പോഗ്ബ, എന്‍ലോളെ കാന്റെ എന്നിരും ഇത്തവണ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. റഷ്യന്‍ ലോകകപ്പില്‍ ടീമിനെ മുന്നോട്ടി നയിച്ച കരുത്തന്‍മാരായിരുന്നു ഇരുവരും.

ഇതിന് പുറമെ മുന്നേറ്റ നിരയിലെ കരുത്തുറ്റ താരം ക്രിസ്റ്റഫര്‍ എന്‍കുനുവിന്റെ പരുക്കാണ് മറ്റൊരു പ്രതിസന്ധി. ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിച്ചിരുന്ന എന്‍കുനുവിന് അവസാന റൗണ്ട് പരിശീലനത്തിനിടെയാണ് പരുക്കേറ്റത്.

കിലിയന്‍ എംബാബെ, അന്റോണിയന്‍ ഗ്രീസ്മാന്‍, ഒളിവര്‍ ജിറൂഡ്, കിങ്സ്ലി കോമന്‍ എന്നിവരുള്‍പ്പെട്ട മുന്നേറ്റ നിരയുടെ മൂര്‍ച്ഛ കുറയ്ക്കുന്നതാണ് കരിം ബെന്‍സേമയുടെ പുറത്താകല്‍. പന്തുമായി കുതിയ്ക്കുന്ന എംബാബെയും ഫിനിഷിങ്ങില്‍ കൃത്യതയുള്ള ബെന്‍സേമയുമായിരുന്നു ഫ്രാന്‍സിന്റെ കുന്തമുനകള്‍.

Post a Comment

0 Comments