banner

കൂട്ടബലാത്സംഗക്കേസ്; സിഐ റാങ്കിലുള്ള പോലീസുദ്യോഗസ്ഥൻ കസ്റ്റഡിയിൽ

കോഴിക്കോട് : കൂട്ടബലാത്സം​ഗക്കേസിൽ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിൽ. ബേപ്പൂർ കോസ്റ്റൽ സിഐ സുനുവാണ് അറസ്റ്റിലായത്. തൃക്കാക്കര പൊലീസ് ബേപ്പൂർ സ്റ്റേഷനിൽ എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. വീട്ടമ്മ നൽകിയ പീഡന പരാതിയിലാണ് നടപടി.

ഇൻസ്പെക്ടർ സുനു അടങ്ങുന്ന സംഘം തൃക്കാക്കരയിൽ വെച്ച് ബലാത്സം​ഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. യുവതിയുടെ ഭർത്താവ് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടിൽ വെച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ഈ പരാതിയിൽ അന്വേഷണം നടത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ സിഐ സുനു മൂന്നാം പ്രതിയാണ്. ഒരു ക്ഷേത്ര ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പ്രതികളാണ് കേസിലുളളത്. കേസിൽ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് ചെയ്ത സുനുവുമായി പൊലീസ് തൃക്കാക്കരയിലേക്ക് തിരിച്ചിട്ടുണ്ട്. 

Post a Comment

0 Comments