banner

ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തം; 10 കുട്ടികൾ ഉൾപ്പെടെ 21 മരണം

ഗാസ : ഫലസ്തീനിലെ ഗാസയിലെ അഭയാർത്ഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചു. ജബലിയ അഭയാർത്ഥി ക്യാമ്പിലെ നാലുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ഫലസ്തീൻ ആരോഗ്യവിഭാഗം നൽകുന്ന സൂചന. 

അഭയാർത്ഥി ക്യാമ്പിൽ നിന്നും പാചക വാതകം ചോർന്നതാവാം അപകട കാരണമെന്നാണ് റിപ്പോർട്ട്.  ഒരു ഡോക്ടറും ഫാർമസിസ്റ്റും സർക്കാർ ഉദ്യോഗസ്ഥനും അവരുടെ ഭാര്യമാരും കുട്ടികളുമാണ് മരിച്ചത്. 
 മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

ഗാസയിലെ എട്ടോളം അഭയാർത്ഥി ക്യാമ്പുകളിലൊന്നാണ് ജബലിയ. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഫലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്, ദേശീയ ദുരന്തമാണെന്ന് പറഞ്ഞു. പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ മോഹങ്ങൾക്കു നേരെ കടുത്ത ആക്രമണങ്ങൾ അഴിച്ചുവിടുന്ന ഇസ്രായേലി അധിനിവേശത്തെ തുടർന്ന് ആറുലക്ഷത്തിലധികം പേരാണ് വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നത്.
 

Post a Comment

0 Comments