കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്ന ഗവർണറെ കേന്ദ്രസർക്കാർ തിരിച്ചു വിളിക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. കേരളത്തിൽ നിരോധിക്കപ്പെട്ട പാൻമസാല പരസ്യമായി ഉപയോഗിക്കുകവഴി ഗവർണർ നിയമത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്നും വിപി സാനു ആരോപിച്ചു.
ഗവർണർ പാൻമസാലയുടെ അംബാസഡറാണ്; രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണമെന്ന് എസ്.എഫ്.ഐ
സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്‌ഐ. പാൻമസാലയുടെ അംബാസഡറായി ഗവർണർ മാറിയെന്നും പാൻമസാല ഉപയോഗിച്ചാണ് ഗവർണർ മാധ്യമങ്ങളെ കാണുന്നതെന്നും രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണമെനും എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വിപി സാനു ആവശ്യപ്പെട്ടു.
0 Comments