banner

​ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്: വിസിമാർക്ക് നവംബർ 7ന് 5 മണി വരെ മറുപടി നൽകാമെന്ന് ഹൈക്കോടതി

തിരുവനന്തപുരം : രാജിവെച്ചൊഴിയാതിരിക്കാനുളള ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുളള സമയം വിസിമാർക്ക് നീട്ടി നൽകി ഹൈക്കോടതി. നവംബർ 7 തിങ്കളാഴ്ച അഞ്ച് മണി വരെയാണ് സമയം. വിസിമാരുടെ ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരണം നൽകാനുളള സമയപരിധി ഇന്ന് തീരാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി.

അതേസമയം ​ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിളള വ്യാഴാഴ്ച വിശദീകരണം നൽകിയിരുന്നു. ചട്ടപ്രകാരമാണ് വിസി സ്ഥാനത്ത് എത്തിയത്. വിസിയാകാനുളള യോ​ഗ്യതകൾ തനിക്ക് ഉണ്ടെന്നും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ വിശദീകരണത്തിൽ ഡോ. വി പി മഹാദേവൻ പിളള പറഞ്ഞു. ഒക്ടോബര്‍ 24 ന് ഡോ. വി പി മഹാദേവന്‍പിള്ള വിരമിച്ചിരുന്നു.

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് നിയമപരമല്ലെന്നും റദ്ദാക്കണമെന്നുമാണ് വിസിമാർ ഹർജിയിൽ പറഞ്ഞത്. രാജിവെച്ചൊഴിയാനുളള ​ഗവർണറുടെ നിർദ്ദേശത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിം​ഗിലൂടെ ഒമ്പത് സർവകലാശാലകളിലെ വിസിമാർ നേരത്തെ അനുകൂല വിധി നേടിയിരുന്നു.

Post a Comment

0 Comments