banner

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ യുവാവ് അപകടത്തിൽ മരിച്ചു

മങ്കട : കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിന് പിന്നാലെയുണ്ടായ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരുർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങൽതൊടി ഹംസയുടെ മകൻ ഹസീബുദ്ധീൻ ആണ് മരിച്ചത്. 19വയസായിരുന്നു. ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഹസീബുദ്ധീൻ.

ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെ തിരൂർക്കാട്-മങ്കട റോഡിലായിരുന്നു അപകടം നടന്നത്. ഹസീബുദ്ദീൻ ഓടിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല.

തിരൂർക്കാട് നസ്റ കോളേജിലെ ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർഥിയാണ് ഹസീബുദ്ധീൻ. ചൊവ്വാഴ്ച്ച നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യു.ഡി.എസ്.എഫ് പാനലിൽ ഫൈൻ ആർട്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ്ഗാർഡ് അംഗം കൂടിാണ്. മാതാവ്: ഹബീബ. സഹോദരങ്ങൾ: ഹാഷിം,അർഷിദ

Post a Comment

0 Comments