banner

പാര്‍ട്ടി ഓഫീസിൽ സംഘര്‍ഷത്തിനിടെ കുഴഞ്ഞു വീണു; ചികിത്സയിലിരിക്കെ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

കോട്ടയം : പാർട്ടി ഓഫീസിലെ സംഘര്‍ഷത്തിനിടെ കുഴഞ്ഞു വീണ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. കേരള കോണ്‍ഗ്രസ് എം നേതാവായ ജോയ് കല്ലുപുരയാണ് മരിച്ചത്. 77 വയസായിരുന്നു.

ഈ മാസം 7നാണ് കടപ്‌ളാമറ്റത്തെ കേരള കോണ്‍ഗ്രസ് എം ഓഫിസില്‍ ജോയ് കുഴഞ്ഞു വീണത്. ജോയിക്ക് കേരള കോണ്‍ഗ്രസ് എം നേതാക്കളില്‍ നിന്ന് മാനസിക പീഡനം ഉണ്ടായെന്ന് കാട്ടി ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 

ജോയി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ ജോയ് കുഴഞ്ഞു വീഴുകയായിരുന്നു.

Post a Comment

0 Comments