ഭര്‍ത്താവ് ഉപേക്ഷിച്ച 40 വയസ്സുകാരിയായ യുവതിയേയാണ് ഇയാള്‍ നിരന്തരം പീഡനത്തിന് ഇരയാക്കിയത് എന്നാണ് പരാതി. മാത്രമല്ല യുവതിയെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൊണ്ട് പോയി, ഹോട്ടലുകളില്‍ മുറി എടുത്ത് പലപ്പോഴും പീഡിപ്പിക്കുക ആയിരുന്നു എന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ അടുത്തയിടെ യുവതിയുടെ നഗ്ന വീഡിയോ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് യുവതി അരുവിക്കര പൊലീസില്‍ പരാതി നല്‍കിയത്.
പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ അരുവിക്കര സിഐ എസ്.ഷിബുകുമാര്‍ ഇന്നലെ രാത്രിയോടെ കസ്റ്റഡിയില്‍ എടുത്തു. വീഡിയോ പ്രചരിപ്പിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തു.
0 Comments