കത്തിനശിച്ച കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്ന് 10 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് പൗരനാണ്. അഗ്‌നിശമന സേന പത്ത് മണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ കെടുത്താനായത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിൽനിന്നാണ് തീപടർന്നത്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരമാണ് മാലി. ഇടുങ്ങിയ താമസ സ്ഥലങ്ങളിലാണ് വിദേശ തൊഴിലാളികളടക്കം കഴിയുന്നത്. മാലദ്വീപിലെ ജനസംഖ്യയിൽ പകുതിയോളം പേർ വിദേശത്തുനിന്ന് ജോലിക്കെത്തിയവരാണ്. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇവരിൽ അധികവും.
0 Comments