banner

കൊല്ലത്ത് ഇന്നോവ കാറിടിച്ച് ഓട്ടോ യാത്രികർക്ക് പരുക്ക്

കൊല്ലം : കൊട്ടാരക്കരയിൽ അമിത വേഗതയിലെത്തിയ ഇന്നോവ കാറിടിച്ച് ഓട്ടോ യാത്രികർക്ക് പരുക്ക്. എം.സി റോഡ് കലയപുരത്താണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാറിൻ്റെ മുൻവശവും ഓട്ടോ പൂർണ്ണമായും തകർന്നു. ഓട്ടോ യാത്രികരായ മൂന്നോളം പേർക്ക് സാരമായി പരിക്കേറ്റതായാണ് വിവരം.

വൈകിട്ട് എട്ട് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ KL 20 8383 എന്ന ഇന്നോവ കാർ എതിരെ വന്ന KL 24 4045 എന്ന ഓട്ടോറിക്ഷയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇന്നോവ കാർ യാത്രികർ മദ്യപിച്ചിരുന്നതായി നാട്ടുകാർ സംശയമുന്നയിച്ചു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments