അഞ്ചാലുംമൂട് : ലഹരി വിമുക്ത പ്രചാരണ പരിപാടിയുടെ ഭാഗമായി തൃക്കരുവ ഗ്രാമ പഞ്ചായത്തും സമീപത്തെ മുന്നോളം വിദ്യാലയങ്ങളും ചേർന്ന് പൊതുജന പങ്കാളിത്വത്തോടെ ലഹരിക്കെതിരെ ബോധവത്കരണ പരിപാടികളും മനുഷ്യചങ്ങലങ്ങലയും സംഘടിപ്പിച്ചു. അഷ്ടമുടി ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ, പ്രാക്കുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ, കാവിള അപ്പർ പ്രൈമറി സ്കൂൾ എന്നിവിടങ്ങളിലുള്ള വിദ്യാര്‍ഥികളും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ ശൃംഖലയിൽ പങ്കാളികളായി.
തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. നാടക-സിനിമ നടൻ കെ.പി.എ.സി ലീലാകൃഷ്ണൻ, എക്സൈസ് ഓഫീസർ ജയകൃഷ്ണൻ, പോലീസ് ഓഫീസർ ലാലു തുടങ്ങിയവരുംജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് അദ്ധ്യാപകരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
കാഞ്ഞാവെളി മാർക്കറ്റിന് സമീപം സംഘടിപ്പിച്ച വേദിയിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന സ്കിറ്റുകൾ, മൈം, ഡാൻസ് തുടങ്ങിയവ അവതരിപ്പിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ പ്രതിജ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ചൊല്ലിക്കൊടുത്തു.
ചിത്രങ്ങൾ
ലഹരിക്കെതിരെ ബഹുജനപങ്കാളിത്തത്തോടെ പോരാട്ടം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ രണ്ടിന് ആണ് ലഹരി വിമുക്ത കേരളം പ്രചാരണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് വിദ്യാര്‍ഥികളുടെ ശൃംഖല തീര്‍ത്തത്. വിദ്യാലയങ്ങളിൽ നിന്നുള്ള എന്‍.സി.സി, എന്‍.എസ്.എസ്, ജെ.ആര്‍.സി തുടങ്ങിയ വിവിധ സംഘടനയിൽ അംഗങ്ങളായ വിദ്യാര്‍ഥികളും ശൃംഖലയില്‍ പങ്കുചേര്‍ന്നു.
0 Comments