banner

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ വിവിധ ക്ഷീര പദ്ധതികളുടെ ഉദ്ഘാടനം നാളെ

കൊല്ലം : ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡിയായി ഒരു കോടി രൂപ നല്‍കുന്ന 'പാലിന് സബ്സിഡി', പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തമാക്കുന്നതിനും തൊഴില്‍രഹിതര്‍ക്ക് സ്ഥിരം വരുമാനം ഉറപ്പാക്കുന്നതിനും മാതൃക ഡയറി ഫാമുകള്‍ ആരംഭിക്കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്ന 'ക്ഷീരപ്രഭ', ക്ഷീര സഹകരണ സംഘങ്ങളില്‍ പാലില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പ്പന്ന നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള 'നവനീതം' എന്നീ ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ ഉദ്ഘാടനം നാളെ (ഡിസംബര്‍ ഒന്ന്) ഉച്ചയ്ക്ക് 1.30ന് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനാകും. ഉച്ചയ്ക്ക് 2.30 മുതല്‍ ത്രൈമാസ പാല്‍ ഗുണനിയന്ത്രണ തീവ്രയജ്ഞത്തോടനുബന്ധിച്ചുള്ള ബോധവത്ക്കരണ സെമിനാര്‍ നടക്കും.

Post a Comment

0 Comments