നേരത്തെ തിരുവനന്തപുരം വനം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലംമാറ്റിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇദ്ദേഹത്തിനെതിരായ കണ്ടെത്തലുകള്‍ വന്നതിനെ തുടര്‍ന്നാണ് സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഉത്തരവായത്.
കിഴുക്കാനം സെക്ഷന്‍ സ്റ്റാഫ് തയാറാക്കിയ മഹസറിന്റെ പോരായ്മകളും കേസിന്റെ വിശ്വാസ്യത കുറവും ശരിയാംവിധം അന്വേഷിക്കാതെ സെക്ഷന്‍ ജീവനക്കാരെ സംരക്ഷിച്ചു കേസ് സ്വയം ഏറ്റെടുത്ത് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തെറ്റായ തുടര്‍ നടപടികള്‍ സ്വീകരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
ആദിവാസി യുവാവിനെതിരെ എടുത്ത കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആരോപണ വിധേയരായ ആറ് ഉദ്യോഗസ്ഥരെ നേരത്തെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
0 Comments