Latest Posts

സംസ്ഥാനത്ത് മഴ കനക്കുന്നു; ശനി മുതൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ കേരളത്തിൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ബുധനാഴ്ച വൈകിട്ടോടെ രൂപപ്പെട്ട ന്യുനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും.

ഇതിൻറെ ഭാഗമായി കേരളത്തിൽ വ്യാപകമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ശനി, ഞായർ ദിവസങ്ങളിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശമുള്ളത്.

0 Comments

Headline