banner

'എന്താടാ സജി'യിൽ ജയസൂര്യയ്ക്കൊപ്പം ചാക്കോച്ചനും; ടൈറ്റിൽ വൈറൽ

നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒപ്പം നായികയായി നിവേദ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ നാളുകൾക്കു ശേഷം നിവേദ തോമസ് മലയാളത്തിൽ മടങ്ങിവരുന്ന ചിത്രം കൂടിയാണ് ഇത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.

ജസ്റ്റിന്‍ സ്റ്റീഫന്‍ സഹനിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ജേക്സ് ബിജോയ്‌, എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം ഷിജി പട്ടണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി. തോമസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍.

അസോസിയേറ്റ് ഡയറക്ടര്‍- മനീഷ് ഭാര്‍ഗവന്‍, പ്രവീൺ വിജയ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് കൊടുങ്ങല്ലൂര്‍, സംഘട്ടനം- ബില്ല ജഗന്‍, നൃത്ത സംവിധാനം- ബിജു ധ്വനി തരംഗ്, അഡ്മിനിസ്ട്രേഷൻ ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ ബാബു. പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ്- അഖില്‍ യശോധരന്‍, സ്റ്റില്‍സ്- പ്രേംലാല്‍, ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, ഡിജിറ്റൽ പ്രൊമോഷൻ കൺസൾട്ടന്റ് - ഒബ്സ്ക്യൂറ, മാർക്കറ്റിംഗ് - ബിനു ബ്രിങ്ഫോർത്ത്.

Post a Comment

0 Comments