banner

കാഞ്ഞിരംകുഴിയിൽ ജീലാനി ആണ്ട് നേർച്ചയ്ക്ക് നാളെ തുടക്കമാകും

അഞ്ചാലുംമൂട് : കാഞ്ഞിരംകുഴിയിൽ ജീലാനി ആണ്ട് നേർച്ചയ്ക്കും അനുസ്മരണ സംഗമത്തിനും നാളെ തുടക്കമാകും. കാഞ്ഞിരംകുഴി മർവ്വ യുവജനവേദിയാണ് പരിപാടിയുടെ സംഘാടകർ.

2022 നവംബർ 19, 20 തീയതികളിൽ നടക്കുന്ന പരിപാടി 19 തീയതിയായ നാളെ നാല് മണിക്ക് ദഫ് പ്രോഗ്രാമോടു കൂടി തുടക്കം കുറിക്കും. ഹാമിദ് യാസീൽ ജൗഹരി അൽ മദനിയുടെ നേതൃത്വത്തിൽ ബുർദയും ഹാഫിള് അബ്ദുൽ ജലീൽ നഈമിയുടെ നേതൃത്വത്തിൽ ആത്മീയ പ്രഭാഷണവും നടക്കും. പിറ്റേ ദിവസം മുഹമ്മദ് ഷെഫീഖ് ഫാളിലിയുടെ നേതൃത്തിൽ റാത്തിബ് മജ്ലിസും ശേഷം ജീലാനി അനുസ്മരണവും നടക്കും.

അനുസ്മരണ യോഗം അൽ ഉസ്താദ് അയ്യൂബ് ഖാൻ മഹ്ളരി ഉദ്ഘാടനം ചെയ്യും. സ്വാലിഹ് ഹുദവി വളാഞ്ചേരിയുടെ നേതൃത്വത്തിൽ ആത്മീയ പ്രഭാഷണവും ദുഃആയും തുടർന്ന് അന്നദാനവും ഉണ്ടാവും. കാഞ്ഞിരംകുഴി മർവ്വ നഗറാണ് വേദി.സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Post a Comment

0 Comments