വാർത്ത തനിക്ക് എതിരാണ് എന്ന് തോന്നുമ്പോൾ അവരെ വിരട്ടി പുറത്താക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇത് പുച്ഛത്തോടെ തളളിക്കളയണം. മാധ്യമങ്ങളെ പുറത്താക്കിയ നടപടി പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണറുടേത് എന്ന് കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയയം ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ മാധ്യമങ്ങളെ ബലിയാടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. വാർത്തകൾ തെറ്റായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ നിയമാനുസൃതമായി നടപടി സ്വീകരിക്കാം.
‘മാധ്യമ വിലക്ക് അംഗീകരിക്കാനാവില്ല’; ഗവർണർക്കെതിരെ വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം : ഗവർണർ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയായത് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഗവർണറുടെ നടപടി അംഗീകരിക്കാനാകാത്തതാണെന്നും മാധ്യമങ്ങൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള മൗലിക അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
0 Comments