കോട്ടയം : മന്ത്രി ജോഷി അഗസ്റ്റ്യൻ്റെ സ്റ്റാഫിലെ ഡ്രൈവർ പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മന്ത്രിക്കും സർക്കാരിനും ഈ സംഭവത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
പീഡനത്തിന് വേണ്ടി സർക്കാർ വാഹനമാണ് പ്രതി ഉപയോഗിച്ചത്. ഇരയായ സ്ത്രീ പരാതി നൽകിയിട്ടും പ്രതിയെ പിടിക്കാൻ പൊലീസ് ശ്രമിച്ചില്ല. സംസ്ഥാനത്തെ മന്ത്രിമാരുടേയും ഔദ്യോഗിക സംവിധാനത്തിൻ്റെയും സ്റ്റാഫുകൾ പല കേസുകളിലും പ്രതികളാവുകയാണ്. കഴിഞ്ഞ സർക്കാരിലെ മന്ത്രിമാർ മൂന്നാറിലേക്ക് സ്ത്രീകളെ വിളിച്ചതും അപമര്യാദയായി പെരുമാറിയതും നമ്മൾ കണ്ടതാണ്.
0 تعليقات