മാലിന്യ സംസ്‌കരണ മേഖലയില്‍ പുതിയ ചുവടുവെപ്പ് നടത്തുകയാണ് കരുനാഗപ്പള്ളി നഗരസഭ. നഗര സഞ്ചയ്ക പദ്ധതി, വാര്‍ഷിക പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തിയാണ് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
നഗരസഭാ പരിധിയിലെ റോഡുകളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ നിരത്തിലെങ്ങും ക്യാമറകള്‍ സ്ഥാപിക്കും. ഇങ്ങനെ പിടികൂടുന്ന നിയമലംഘകര്‍ക്ക് കനത്ത പിഴ നല്‍കും.
എല്ലാ വാര്‍ഡുകളിലും സമ്പൂര്‍ണ മാലിന്യ ശേഖരണത്തിനായി മിനി എം.സി. എഫുകളും ഒരുങ്ങിക്കഴിഞ്ഞു. ഹരിതകര്‍മ്മ സേനയ്ക്കാണ് എം.സി.എഫുകളുടെയും മാലിന്യ ശേഖരണത്തിന്റെയും ചുമതല. കൂടാതെ വേഗത്തിലുള്ള മാലിന്യ ശേഖരണത്തിന് നഗരസഭയുടെ നേതൃത്വത്തില്‍ രണ്ട് ടിപ്പര്‍ ലോറികളടക്കം മൂന്ന് വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ജലാശയങ്ങളിലെയും വഴിയോരങ്ങളിലെയുമടക്കം നഗരസഭയിലെ സമ്പൂര്‍ണ മാലിന്യ നിര്‍മ്മാര്‍ജ്ജനമാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ കോട്ടയില്‍ രാജു പറഞ്ഞു.
0 Comments