banner

കൊല്ലം ജില്ലാ ആശുപത്രി ആർഎംഒയെ യുവമോർച്ച പ്രവർത്തകർ ഉപരോധിച്ചു

കൊല്ലം : സിടി സ്‌കാന്‍ മെഷീനിൻ്റെ പണി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലാ ആശുപത്രിയിലെ ആര്‍എം ഒ യെ ഉപരോധിച്ചു. 

ഒരു മാസത്തിനുള്ളില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന ആര്‍എംഒയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തകർ ഉപരോധ സമരം അവസാനിപ്പിച്ചത്. യുവമോര്‍ച്ച കൊല്ലം മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ആശ്രാമം നേതൃത്വം നല്‍കി. 

യുവമോര്‍ച്ച മണ്ഡലം വനിതാ കോര്‍ഡിനേറ്റര്‍ അശ്വിനി, ബിജെപി മണ്ഡലം പ്രസിഡന്റ് മോന്‍സി ദാസ്, മണ്ഡലം ജനറല്‍ സെക്രട്ടറി പ്രണവ് താമരക്കുളം, കടപ്പാക്കട ഏരിയ പ്രസിഡന്റ് അരുണ്‍ അജയ്, ജനറല്‍ സെക്രട്ടറി മനു ലാല്‍, അയ്യപ്പന്‍ പിള്ള, രമേഷ് കുമാര്‍, അജീഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments