banner

കൊല്ലം ഹൈസ്കൂൾ ജംങ്ഷൻ ബസ് സ്റ്റോപ്പ് ഇരുട്ടിൽ; സാമൂഹ്യവിരുദ്ധ സംഘത്തിൻ്റെ താവളമെന്ന് നാട്ടുകാർ

ഫോട്ടോ : സുബ്ര്രമണ്യൻ മതിലിൽ (Ashtamudy Live Online)

കൊല്ലം : എം. മുകേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഹൈസ്കൂൾ ജംങ്ഷനിലെ ബസ് സ്റ്റോപ്പിൽ വിളക്ക് തെളിയാതെയായിട്ട് ആഴ്ചകൾ പിന്നിടുന്നു. ഇത് സംബന്ധിച്ച് നടപടി ആവശ്യപ്പെട്ടെങ്കിലും നടപടി വൈകുകയാണെന്ന് ബസ് യാത്രികർ ആരോപിച്ചു.

2019-20 ലെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് ബസ് സ്റ്റോപ്പ് നിർമ്മാണം പൂർത്തികരിച്ചത്. കോൺട്രാക്റ്റ് കാലാവധി പൂർത്തിയാകാത്തതിനാൽ ഈ സമയങ്ങളിലെ അറ്റകുറ്റപണികൾ കാരാറുകാരൻ തന്നെയാണ് പരിഹരിക്കേണ്ടത്. എന്നാൽ മേൽനോട്ടച്ചുമതലയുള്ള ഭരണകൂടം കണ്ണടച്ചതോടെ കാരാറുകാരൻ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണുള്ളത്.

രാത്രിയിൽ നിരവധിയായ സ്ത്രീകൾ ഉൾപ്പെടുന്ന ബസ് യാത്രികർക്ക് ആശ്രയമായ ഈ ബസ് സ്റ്റോപ്പ് നിലവിൽ സാമൂഹ്യവിരുദ്ധ സംഘത്തിൻ്റെ താവളമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്. ലൈറ്റുകളിൽ ഒരെണ്ണം മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത് ബാക്കിയുള്ളവ ഒരു സുപ്രഭാതത്തിൽ തനിയെ നശിച്ചതിനെപ്പറ്റിയും സമഗ്ര അന്വേഷണം വേണമെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു.

Post a Comment

0 Comments