banner

കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനം: കാഞ്ഞാവെളിയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പൊതുസമ്മേളനം സോഫിയ മെഹർ ഉദ്ഘാടനം ചെയ്തു

അഞ്ചാലുംമൂട് : ഇരുപത്തിയെട്ടാമത്‌ കൂത്തുപറമ്പ് രക്തസാക്ഷിത്വ വാർഷികദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞാവെളിയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പൊതുസമ്മേളനം ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം സോഫിയ മെഹർ ഉത്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ എതിർക്കുന്നത് വർഗീയതയും അത് ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെയുമാണെന്നും ഉദ്ഘാടനം ചെയ്തു സംസാരിക്കവെ സോഫിയ മെഹർ വേദിയിൽ അഭിപ്രായപ്പെട്ടു.

കാഞ്ഞാവെളി മാർക്കറ്റ് ഓപ്പൺ സ്റ്റേജിൽ നടന്ന യോഗത്തിൽ ഡിവൈഎഫ്‌ഐ അഞ്ചാലുംമൂട് ബ്ലോക്ക് പ്രസിഡൻ്റ് വിനു വിജയൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ശരത് .ബി ചന്ദ്രൻ സ്വാഗതവും സി.പി.ഐ.എം അഞ്ചാലുംമൂട് ഏരിയ സെക്രട്ടറി ബൈജു, തൃക്കരുവ ലോക്കൽ സെക്രട്ടറി ബൈജു ജോസഫ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം ആർ.അനിൽ തുടങ്ങിയവർ ആശംസയും അറിയിച്ചു.

Post a Comment

0 Comments