banner

വാഹനത്തിന് സൈഡ് നൽകാത്തതിന് കെഎസ്ആർടിസി ഡ്രൈവറെ മർദിച്ചതായി പരാതി

പത്തനംതിട്ട : വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചതായി പരാതി. മല്ലപ്പള്ളി ഡിപ്പോയിലെ ഇ.ജെ.ജോൺസനാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം മടുക്കോലിയിലാണ് സംഭവം. 

ചുങ്കപ്പാറ-മലപ്പള്ളി-തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന വേണാട് ബസ് മടുക്കോലി ജംഗ്ഷനിൽ എത്തിയപ്പോൾ പിന്നിൽവന്ന കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് റോഡ് ബ്ലോക്ക് ചെയ്ത് ബസ് ഡ്രൈവറെ അസഭ്യം പറയുകയായിരുന്നു. 

ഇത് ചോദിക്കാൻ ബസ് നിറുത്തി ഇറങ്ങിയ ജോൺസനെ മർദ്ദിക്കുകയായിരുന്നു. ഡ്രൈവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കീഴ്‌വായ്പ്പൂര് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Post a Comment

0 Comments