banner

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ.എസ്.യു

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് വലത് വിദ്യാർഥി സംഘടനയായ കെ.എസ്.യു. ഇന്ന് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെതിരെ കെഎസ് യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ വിദ്യാഭ്യാസ സംരക്ഷണ മാര്‍ച്ചില്‍ സംഘര്‍ഷം. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാരിന്റെയും ഗവര്‍ണറുടേയും നടപടികളില്‍ പ്രതിഷേധിച്ചാണ് കെഎസ് യുവിന്റെ പ്രതിഷേധം. പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് കല്ലും കമ്പുകളും വലിച്ചെറിഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കാനും ശ്രമിച്ചു. 

പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച കെഎസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പിരിഞ്ഞു പോകാതെ പ്രവര്‍ത്തകര്‍ തമ്പടിച്ചു. തുടര്‍ന്ന് നിരവധി കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

എന്നാല്‍ കമ്പും വടികളുമായി പൊലീസിനെ കെഎസ് യു പ്രവര്‍ത്തകര്‍ നേരിട്ടതോടെ പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സര്‍വകലാശാലകളെ സര്‍ക്കാര്‍ കമ്യൂണിസ്റ്റുവല്‍ക്കരിക്കുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു. കെ എസ് യു വിന് പുതിയ നേതൃത്വം ചുമതലയേറ്റെടുത്തശേഷം നടക്കുന്ന ആദ്യ സമരമാണിത്.  

Post a Comment

0 Comments