banner

ലഹരിക്കെതിരെ അണിചേർന്ന് കുണ്ടറ എം.ജി.ഡി.സ്കൂളുകളിലെ വിദ്യാർഥികൾ


സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി നിരന്തര ബോധവത്ക്കരണം നടത്തി കുണ്ടറ എം.ജി.ഡി. ബോയ്സ് ആൻഡ് ഗേൾസ് സ്കൂളുകൾ മാതൃകയായി.  

സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശമനുസരിച്ച് കേരളപ്പിറവി ദിനത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും കൊട്ടാരക്കര കൊല്ലം ദേശീയ പാതയിൽ മനുഷ്യശൃംഖല സൃഷ്ടിച്ചു. എൻ.എസ്.എസ്, എൻ.സി.സി., എസ്.പി.സി., സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ മനുഷ്യചങ്ങലയ്ക്ക് നേതൃത്വം നല്കി.തുടർന്ന് നാഷണൽ സർവീസ് സ്കീം വോളൻ്റിയേഴ്സിൻ്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബും മൈമും അവതരിപ്പിച്ചു. 

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി തോമസ് ലഹരി വിരുദ്ധ പ്രതിഞ്ജ എടുത്തു. പ്രിൻസിപ്പാൾ സജി പട്ടരുമഠം, ഹെഡ്മാസ്റ്റർ അലക്സ് തോമസ്, ഹെഡ്മിസ്ട്രസ് ജമീല ജോബ്, പ്രോഗ്രാം ഓഫീസർ ആഷാ എസ്, സ്റ്റാഫ് സെക്രട്ടറി ഫിലിപ്പ് എം.ഏലിയാസ്, ചെറിയാൻ ജോൺ എന്നിവർ പ്രസംഗിച്ചു. രാവിലെ സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ആഷമ്മ ഏബ്രഹാം, അഭിഷേക് എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ഒരു മാസമായി പോസ്റ്റർ പ്രദർശനം, വീഡിയോ പ്രദർശനം, ലഘുലേഖ വിതരണം, ഭവന സന്ദർശനം, സോഷ്യൽ മീഡിയാ കാമ്പയിൻ, വിവിധ മത്സരങ്ങൾ എന്നിവ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി നടത്തുകയുണ്ടായി.

Post a Comment

0 Comments