banner

കോർപ്പറേഷനിലെ കത്ത് വിവാദം; വിജിലൻസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : കോർപ്പറേഷനിലെ താത്കാലിക നിയമനത്തിന് പാര്‍ട്ടി സെക്രട്ടറിക്ക് മേയര്‍ കത്ത് നല്‍കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പി കെ.ഇ.ബൈജുവാണ് അന്വേഷണം നടത്തുക.

മേയര്‍ ആര്യാ രാജേന്ദ്രന്‍റെയും ഡി.ആര്‍.അനിലിന്‍റെയും കത്ത് പുറത്തുവന്നതിന് പിന്നാലെ ലഭിച്ച പരാതികളിലാണ് അന്വേഷണം. ഇത് സംബന്ധിച്ച് നാലു പരാതികളാണ് വിജിലന്‍സിന് ലഭിച്ചത്.

നഗരസഭയില്‍ നേരത്തെ നടന്ന നിയമനങ്ങളിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് മുന്‍ കൗണ്‍സിലര്‍ ശ്രീകുമാര്‍ വിജിലന്‍സിന് പരാതി നല്‍കിയത്.

അതേസമയം കത്ത് വിവാദത്തിന്‍റെ പേരില്‍ രാജി വയ്ക്കില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു. കൗണ്‍സിലര്‍മാരുടെ പിന്തുണ ഉള്ളിടത്തോളം കാലം ഭരണത്തില്‍ തുടരുമെന്നും മേയര്‍ പറഞ്ഞു. മേയര്‍ക്കെതിരേ പ്രതിഷേധിക്കുന്നവരില്‍ പലരും ഇപ്പോഴും അവരുടെ വാര്‍ഡിലെ ഓരോ ആവശ്യങ്ങള്‍ക്കായി തന്റെ മുന്നില്‍ വന്ന് കത്തില്‍ ഒപ്പിട്ടുവാങ്ങി പോകുന്നുണ്ട്. തനിക്കെതിരേ സമരം ചെയ്യുന്നവര്‍ക്ക് അവരുടെ വാര്‍ഡില്‍ മേയറുടെ സേവനം വേണ്ടെന്ന് പറഞ്ഞ് സ്വന്തമായി കാര്യങ്ങള്‍ നോക്കിയാല്‍ പേരെയെന്നും മേയര്‍ ചോദിച്ചു.

Post a Comment

0 Comments