അഞ്ചാലുംമൂട് : കൊല്ലം കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധനയിൽ അഞ്ചാലുംമൂട് - തേവള്ളി ഭാഗങ്ങളിലെ നാല് ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. രണ്ട് ബാർ ഹോട്ടൽ ഉൾപ്പെടെയുള്ള ചെറുതും വലുതുമായ പന്ത്രണ്ട് ഹോട്ടലുകളിലാണ് ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധന നടന്നത്.
പഴകിയ ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിച്ച നാല് ഹോട്ടലുകൾക്ക് ഫൈൻ നൽകുകയും മറ്റ് ക്രമക്കേടുകൾ കണ്ടെത്തിയ എട്ട് ഹോട്ടലുകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ എം.ആർ ശ്രീകുമാർ, ജൂനിയർ എച്ച്ഐമാരായ അനീഷ്ഭാസി, ജെയ്സി വിജയൻ, അനു എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന.
വരും ദിവസങ്ങളിലും പരിശോധന കർശനമാകുമെന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു.
0 Comments