banner

മധുവിൻ്റെ മരണം കസ്റ്റഡി മർദ്ദനം മൂലമല്ലെന്ന് മുൻ മജിസ്ട്രേറ്റ് കോടതിയിൽ

പാലക്കാട് : അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റേത് കസ്റ്റഡി മരണമല്ലെന്ന് മുൻ മജിസ്ട്രേറ്റ് കോടതിയിൽ. മണ്ണാർക്കാട് ജുഡീഷ്യൽ കോടതിയിലെ മജിസ്ട്രേറ്റ് ആയിരുന്ന എം. രമേശൻ ആണ് ഇക്കാര്യം കോടതിയിൽ വിസ്താരത്തിനിടെ പറഞ്ഞത്. പൊലീസ് കസ്റ്റഡിയിലിരിക്കെ മധുവിന് മാനസിക, ശാരീരിക പീഡനം ഏറ്റിട്ടില്ലെന്ന് എം. രമേശൻ കോടതിയോട് പറഞ്ഞു. മുൻ മജിസ്ട്രേറ്റിന്റെ വിസ്താരം മണ്ണാർക്കാട് പ്രത്യേക കോടതിയിൽ തുടരുകയാണ്.

കേസിൽ റിമാന്‍ഡിലുള്ള 11 പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ദൃക്‌സാക്ഷി വിസ്താരം കഴിഞ്ഞ സാഹചര്യത്തിലാണ് വിചാരണ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയായിരുന്നു ജാമ്യം. എല്ലാ ദിവസവും കോടതിയില്‍ വിസ്താരത്തിനായി എത്തണം. മധുവിന്റെ കുടുംബത്തെ നേരില്‍ കാണാനോ ഭീഷണിപ്പെടുത്താനോ പാടില്ല. വിസ്തരിച്ച സാക്ഷികളെയോ, വിസ്തരിക്കാന്‍ ഉള്ളവരെയോ സ്വാധീനിക്കാന്‍ പാടില്ല. രാജ്യം വിട്ടുപോകരുത് എന്നുമായിരുന്നു ജാമ്യ വ്യവസ്ഥകള്‍.

സാക്ഷികളെ സ്വാധീനിച്ചുവെന്നു കണ്ടെത്തിയതിനു പിന്നാലെ നേരത്തെ ഇവരുടെ ജാമ്യം റദ്ദാക്കിയിരുന്നു. അതേസമയം കൂറുമാറിയ സാക്ഷി കക്കി വീണ്ടും പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. മൊഴിമാറ്റിയത് പ്രതികളെ പേടിച്ചാണെന്നും പൊലീസിന് നല്‍കിയ മൊഴിയാണ് ശരിയെന്നും സാക്ഷി കോടതിയില്‍ സമ്മതിച്ചു. കേസില്‍ പത്തൊമ്പതാം സാക്ഷിയാണ് കക്കി.

Post a Comment

0 Comments