banner

വിദ്യാർഥിനിയുടെ പീഡന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം : പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിലായി. ചാലിയം സ്വദേശി വാളക്കട മുഹമ്മദ് റാഫി(42) യാണ് അറസ്റ്റിലായത്.

കൗൺസിലിങ്ങിനിടെ ചൈൽഡ് ലൈൻ പ്രവർത്തകരോട് വിദ്യാർഥിനി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് ഇയാൾ അറസ്റ്റിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments