banner

സംസ്ഥാനതല കലാ ഉത്സവിന് മലപ്പുറം വേദിയാകുന്നു

കേന്ദ്രവിദ്യാഭ്യാസ വകുപ്പ് 2023 ജനുവരിയില്‍ സംഘടിപ്പിക്കുന്ന ദേശീയ കലാ ഉത്സവ് -ലേക്ക് കേരളത്തില്‍ നിന്നും പങ്കെടുക്കേണ്ട കലാപ്രതിഭകളെ കണ്ടെത്തുന്നതിനുള്ള സംസ്ഥാനതല കലാ ഉത്സവിന് മലപ്പുറം വേദിയാകുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാഉത്സവ് 23 സംസ്ഥാനതല മത്സരങ്ങള്‍ 2022 നവംബര്‍ 27 ന് മലപ്പുറത്ത് നടക്കും.

മലപ്പുറം ഗവ. ഹയര്‍സെക്കന്‍ററി സ്കൂള്‍ ഗേള്‍സ് & ബോയ്സിലും, ഗവ.എല്‍.പി.സ്കൂളും വേദിയാകും. പത്ത് വേദികളിലായിട്ടാണ് പതിനാല് ജില്ലകളില്‍ നിന്നുള്ള ആണ്‍-പെണ്‍ വിഭാഗങ്ങളിലെ 280 കുട്ടികള്‍ മാറ്റുരയ്ക്കുന്നത്. ഇക്കുറി ദേശീയ കലാഉത്സവ് മത്സരങ്ങള്‍ക്കായി പത്തിനങ്ങളിലാണ് സംസ്ഥാനതല കലാഉത്സവ് അരങ്ങേറുക. ശാസ്ത്രീയ-നാടോടി നൃത്തയിനങ്ങള്‍, നാടകം, ശാസ്ത്രീയ സംഗീതം, പരമ്പരാഗത സംഗീതം, ഉപകരണ സംഗീതം, തദ്ദേശീയ കളിയുപകരണ നിര്‍മാണം, ചിത്രരചന എന്നിവയിലാണ് ആണ്‍-പെണ്‍ വിഭാഗത്തിലായി മത്സരങ്ങള്‍ നടക്കുന്നത്. 

Post a Comment

0 Comments