മലയാളി മാധ്യമപ്രവര്‍ത്തകയ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം
السبت, نوفمبر 19, 2022
മലയാളി മാധ്യമപ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനപകടത്തില്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട പിടിയൂര്‍ സ്വദേശി നിവേദിത സൂരജ് (26) ആണ് മരിച്ചത്. ഹൈദരാബാദില്‍ ഇ.ടി.വി ഭാരത് ചാനലില്‍ ജോലി ചെയ്തുവരികയായിരുന്നു.
റിപ്പോര്‍ട്ടര്‍ ടി വി തൃശൂര്‍ റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹൈദരാബാദില്‍ വച്ച് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്. സംസ്‌കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പില്‍ നടക്കും. പത്രപ്രവര്‍ത്തക യൂണിയന്‍ അനുശോചിച്ചു.
0 تعليقات