Latest Posts

'ഞാനുള്ള ലോകത്തേക്ക് അമ്മ വരണം'; കൊല്ലത്ത് അമ്മയ്ക്ക് അവസാന സന്ദേശമയച്ച് യുവാവ് ആറ്റിൽ ചാടിയതായി സംശയം

കൊല്ലം : കല്ലടയാറ്റിൽ ചാടിയതായി സംശയിക്കുന്ന യുവാവിനായുള്ള തിരച്ചിൽ ആരംഭിച്ചു. കൊട്ടാരക്കര വാളകം സ്വദേശിയായ സുരേഷ് ബാബുവിനായുള്ള തിരച്ചിലാണ് പത്തനാപുരം പിടവൂർ പാലത്തിന് സമീപം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ബിടെക്ക് ബിരുദധാരിയായ സുഭാഷ് ബാബുവിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ പത്തനാപുരം ഭാഗത്തേക്ക് എത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ബൈക്കും മറ്റ് സാധനങ്ങളും പത്തനാപുരം പാലത്തിൽ നിന്നും പോലീസിന് ലഭിച്ചു. ഇതോടെയാണ് സുഭാഷ് ബാബു കല്ലടയാറ്റിൽ ചാടിയതായി പോലീസ് നിഗമനത്തിലേക്ക് എത്തിയത്.

ഉയർന്ന വിദ്യാഭ്യാസം നേടിയെങ്കിലും സുഭാഷ് ബാബുവിന് കാര്യമായ ജോലിയൊന്നും ലഭിച്ചിരുന്നില്ല. രാത്രി കാലങ്ങളിൽ സ്വകാര്യ പമ്പിൽ ജോലി നോക്കിയാണ് സുഭാഷ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്.  ഈക്കാരണങ്ങൾ കൊണ്ട് ഇയാൾ വിഷമിതനായിരുന്നെന്നും മാത്രമല്ല കാണാതാവുന്നതിന് മുൻപ് ഇയാൾ ജോലി ചെയ്തിരുന്ന പമ്പിൽ വാക്കുതർക്കമുണ്ടായതായും ബന്ധുക്കൾ പറഞ്ഞു.

മാത്രമല്ല കാണാതാവുന്നതിന് മുൻപ് സുഭാഷ് അമ്മയ്ക്ക് അയച്ച ശബ്ദ സന്ദേശത്തിൽ താൻ സന്തോഷം എന്തെന്ന് അറിഞ്ഞിരുന്നില്ലെന്നും, നിങ്ങൾ വിചാരിച്ച നിലയിലേക്ക് ഉയരാൻ തനിക്ക് കഴിഞ്ഞില്ലെന്നും, താൻ മരിച്ചാൽ അമ്മയ്ക്ക് താങ്ങാനാകില്ലെന്ന് അറിയാമെന്നും അതുകൊണ്ട് താനുള്ള ലോകത്തേക്ക് അമ്മ വരണമെന്നും സുഭാഷ് ആവശ്യപ്പെടുന്നുണ്ട്. ഫയർഫോഴ്സിസിൻ്റെയും പോലീസിൻ്റെയും നേത്യത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു

0 Comments

Headline