banner

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ കെട്ടിത്തൂക്കിയിട്ട് മർദിച്ചു; ദൃശ്യങ്ങൾ പുറത്ത്

മോഷണക്കുറ്റം ആരോപിച്ച് മധ്യപ്രദേശിൽ യുവാവിനെ കെട്ടിത്തൂക്കിയിട്ട് മർദിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് മർദനം നടന്നതെങ്കിലും ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

കെട്ടിയിടപ്പെട്ട യുവാവ് മാപ്പ് ചോദിക്കുന്നുണ്ടെങ്കിലും മർദനം തുടരുന്നതായി വിഡിയോയിൽ കാണാം. അടുത്ത് നിൽക്കുന്ന ഒരാൾ കാലിൽ അടിക്കാൻ ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്. പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുത്തില്ലെന്നും ഈ ഉദ്യോഗസ്ഥനെ സസ്പൻഡ് ചെയ്തു എന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

إرسال تعليق

0 تعليقات