banner

'കത്ത് തൻ്റേതല്ലെന്ന് ഉറപ്പിച്ച് ആര്യ രാജേന്ദ്രൻ'; യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടയിലൂടെ മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം : 
കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി. സി.പി.എം. ജില്ലാകമ്മിറ്റി ഓഫീസിലെത്തി നേതാക്കളെ കണ്ട ശേഷമാണ് മേയർ സെക്രട്ടറിയേറ്റിലെത്തിയത്. ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും യൂത്ത് ലീഗ് അടക്കമുള്ള പ്രതിപക്ഷസംഘടനകളുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് മേയർ ക്ലിഫ് ഹൗസിലേക്കുള്ള യാത്ര ഒഴിവാക്കുകയായിരുന്നു. 

പകരം മുഖ്യമന്ത്രിയെ ഏൽപിക്കാനുള്ള പരാതി അദ്ദേഹത്തിന്റെ ഓഫീസിലെത്തി കൈമാറി.

അതേസമയം, സെക്രട്ടറിയേറ്റിൽ നിന്ന് മടങ്ങിയ മേയർക്ക് നേരം യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധവുമായെത്തി. സെക്രട്ടറിയേറ്റിൽ നിന്ന് നൂറ് മീറ്റർ അകലെ പുന്നൻ റോഡിലെത്തിയപ്പോഴായിരുന്നു യെത്തിയപ്പോഴായിരുന്നു മേയറുടെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായത്. അഞ്ചോളം പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്. പോലീസെത്തി പ്രതിഷേധക്കാരെ നീക്കി.

Post a Comment

0 Comments