കത്തു വിവാദത്തിൽ കേസ് റജിസ്റ്റർ ചെയ്തതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹർജി അപ്രസക്തമെന്നും സർക്കാർ വ്യക്തമാക്കി. തുടർന്ന് ഹർജി ഹൈക്കോടതി ഈ മാസം 30ലേക്ക് മാറ്റി. വിവാദ കത്തിന്മേൽ ജുഡീഷ്യൽ അന്വേഷണമോ, സിബിഐ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് കോർപറേഷൻ മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാറാണ് ഹർജി നൽകിയത്.
കത്ത് വ്യാജമാണെന്ന് ഹൈക്കോടതിയെ അറിയിച്ച് മേയർ ആര്യാ രാജേന്ദ്രൻ
കൊച്ചി : തിരുവനന്തപുരം കോർപറേഷനിലെ താൽക്കാലിക നിയമനങ്ങൾക്കായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തു നൽകിയെന്ന ആരോപണത്തിൽ, കത്ത് വ്യാജമാണെന്ന് ഹൈക്കോടതിയിലും ആവർത്തിച്ച് മേയർ ആര്യ രാജേന്ദ്രൻ. വിവാദ കത്തിന്മേൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മേയർ നിലപാട് വ്യക്തമാക്കിയത്.
0 Comments