എയ്ഞ്ചല്‍ ഡി മരിയ, മാര്‍ക്കോസ് അക്യുന, എമിലിയാനോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം നേടിയപ്പോള്‍ പരിക്കേറ്റ മധ്യനിരതാരം ജിയോവാനി ലോസെല്‍സോ ടീമിലില്ല.
പരെഡെസും ഡീ പോളും നയിക്കുന്ന മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസ്, അലെക്‌സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, അലക്‌സാന്ദ്രോ ഗോമസ് എന്നിവരുമുണ്ട്. ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മൊളിന, നിക്കോളാസ് ഒട്ടമെന്‍ഡി, നിക്കോളാസ് ടാഗ്ലിഫിക്കോ, ജുവാന്‍ ഫൊയ്ത്ത് തുടങ്ങിയ പ്രമുഖരാണ് പ്രതിരോധനിരയിലുള്ളത്.
ഗോള്‍കീപ്പര്‍മാരായി എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റൂലി, ഫ്രാങ്കോ അര്‍മാനി എന്നിവരെ ഉള്‍പ്പെടുത്തി. മുന്നേറ്റ നിരയില്‍ മെസിക്കൊപ്പം, ഡി മരിയ, ലൗട്ടാരോ മാര്‍ട്ടിനെസ്, പൗളോ ഡിബാല, ജൂലിയന്‍ അല്‍വാരസ്, ജ്വാക്വിം കൊറേയ, നിക്കോളാസ് ഗോണ്‍സാലെസ് എന്നിവരാണുള്ളത്.
അര്‍ജന്റീന ഗ്രൂപ്പ് സിയിലാണ് മാറ്റുരയ്ക്കുന്നത്. സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകളാണ് ഗ്രൂപ്പ് സിയില്‍ അര്‍ജന്റീനയ്‌ക്കൊപ്പമുള്ളത്. നവംബര്‍ 22 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദി അറേബ്യയെ നേരിടും. രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ അര്‍ജന്റീന 1930-ലും 1990-ലും 2014-ലും ഫൈനലിലെത്തിയിട്ടുണ്ട്.
0 Comments