banner

പാല്‍ വില ലിറ്ററിന് 8.57 രൂപ വരെ കൂട്ടാൻ നിർദ്ദേശം; മില്‍മയുടെ ആവശ്യത്തിന് സര്‍ക്കാർ തീരുമാനം നാളെ



തിരുവനന്തപുരം : പാല്‍ വില ലിറ്ററിന് 8.57 രൂപ കൂട്ടാന്‍ മില്‍മയുടെ ശുപാര്‍ശ. ഈ മാസം 21നകം വില വര്‍ധന പ്രാബല്യത്തില്‍ വരുത്തണമെന്നും മില്‍മയുടെ ശുപാര്‍ശയില്‍ പറയുന്നു. ശുപാര്‍ശ നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

പാല്‍വില വര്‍ധന സംബന്ധിച്ച് പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മില്‍മയുടെ ശുപാര്‍ശ. വിലവര്‍ധന ചര്‍ച്ചചെയ്യാന്‍ പാലക്കാട് കല്ലേപ്പുള്ളിയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് മില്‍മയുടെ തീരുമാനം.മൂന്നുയൂണിയനുകളില്‍ നിന്നും പ്രതിനിധികള്‍ യോഗത്തിനെത്തി.

പാല്‍വില ലിറ്ററിന് ഏഴുമുതല്‍ എട്ടുരൂപവരെ വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യമെന്ന രീതിയിലാണ് സമിതി മില്‍മയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇങ്ങനെ കൂട്ടിയാല്‍ മാത്രമേ കമ്മിഷനും മറ്റും കഴിഞ്ഞ് ആറുരൂപയെങ്കിലും കര്‍ഷകന് ലഭിക്കൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞതവണ പാല്‍വില നാലുരൂപ കൂട്ടിയപ്പോഴും പ്രയോജനമുണ്ടായില്ലെന്ന് കര്‍ഷകര്‍ സമിതിക്ക് മുന്നില്‍ പരാതിപ്പെട്ടിരുന്നു.

Post a Comment

0 Comments