സമസ്തയുടെ വിവാദമായ ഫുട്ബോൾ പരാമർശത്തിൽ പ്രതികരണവുമായി മുസ് ലീം ലീഗ് നേതാവ് എംകെ മുനീർ എംഎൽഎ. ഫുട്ബോളിൽ മതവും, ജാതിയും, രാഷ്ട്രവും നോക്കാറില്ലെന്നും നന്നായി കളിക്കുന്നവരെയാണ് ഇഷ്ടപ്പെടുന്നതെന്നും, ആരുടെയെങ്കിലും വ്യക്തിപരമായ പരാമർശം മൊത്തത്തിലുള്ള പരാമർശമായി കാണരുതെന്ന് ഇദ്ദേഹം പറഞ്ഞു.
ഫുട്ബാൾ ഒരു കായിക ഇനമാണ്. ഫുട്ബാൾ ആവേശത്തെ പെട്ടെന്ന് അണച്ചു കളയാനാവില്ല. നാസർ ഫൈസി കൂടത്തായി എന്ത് കൊണ്ട് അത്തരമൊരു പരാമർശം നടത്തിയെന്ന് അറിയില്ലെന്നും, എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണമെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഫുട്ബാൾ നാടിൻ്റെ രക്തത്തിൽ കലർന്നതാണ്. അതിനെ മറ്റൊരു തരത്തിൽ അങ്ങനെ കാണരുത്. കളിയെയും കളിക്കാരെയും ഇഷ്ടപ്പെടുന്ന സമൂഹം ആണ്. ആ ഇഷ്ടത്തെ പല രീതിയിലും പ്രതിഫലിക്കും. വിവാദ പ്രസ്താവനയിൽ ആ വ്യക്തി ആണ് മറുപടി പറയേണ്ടത്. സമസ്തയുടെ കാര്യത്തിൽ ഞാൻ അഭിപ്രായം പറയില്ല. ഓരോ ആളുകളും പറയേണ്ടതിന് സമൂഹം മുഴുവൻ മറുപടി പറയേണ്ടതില്ല. ഞാൻ മെസ്സിയുടെ ആരാധകൻ ആയിരുന്നു. അർജൻ്റീനയുടെ തോൽവി ഏറെ വിഷമിപ്പിച്ചു. ഞാൻ മാറഡോണയുടെ കാലം മുതൽ തന്നെ അർജൻ്റീനിയൻ ഫാൻ ആണെന്നും അദ്ദേഹം പറഞ്ഞു.
ഫുട്‌ബോള്‍ ആവശവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി നടത്തിയ പ്രസ്താവന കഴിഞ്ഞദിവസവും എം.കെ. മുനീര്‍ തള്ളിയിരുന്നു. ഈ കാലഘട്ടത്തില്‍ ഫുട്‌ബോളിനെ എല്ലാവരും ആവേശത്തോടെ കാണുന്നുണ്ട്. ആളുകള്‍ പല ടീമുകളെയും പിന്തുണയ്ക്കുന്നുണ്ട്. അമിതാവേശത്തില്‍ എന്തെങ്കിലും സംഭവിക്കാതെ നോക്കണമെന്നും എം.കെ മുനീര്‍ പറഞ്ഞിരുന്നു.
അതേസമയം തന്റെ നിലപാട് നാസര്‍ ഫൈസി ആവര്‍ത്തിച്ചു. ഫുട്‌ബോള്‍ താരങ്ങളോടുള്ള ആരാധന ശരിയല്ലെന്നും ഇന്ത്യയിലെ ആദ്യമായി അധിനിവേശം നടത്തിയ ക്രൂരന്മാരുമായ പോര്‍ച്ചുഗലിനെയും ഇസ്ലാമികവിരുദ്ധരാജ്യങ്ങളേയും അന്ധമായി ഉള്‍ക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും നാസര്‍ ഫൈസി കൂടത്തായി ഖുത്വബാ ഖത്തീബുമാര്‍ക്ക് കൈമാറിയ സന്ദേശത്തില്‍ പറഞ്ഞു.
0 Comments