banner

'മുഖ്യമന്ത്രിയുടെ വേദിയിലേക്ക് ഗാന്ധിയുടെ തലയറുത്ത പ്രതിമയുമായി വരും'; കൊല്ലത്ത് ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ പോലീസിനോട് എം.പി

കൊല്ലം : കൊട്ടാരക്കര എഴുകോണിൽ തിങ്കളാഴ്ച കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യാനിരുന്ന ഗാന്ധി പ്രതിമ അക്രമി സംഘം തകർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം നടന്നത്.  പ്രതിമയുടെ തലയാണ് ഇവർ തകർത്തത്. 

പിന്നാലെ സ്ഥലം സന്ദർശിച്ച കൊടിക്കുന്നിൽ സുരേഷ് എം.പി ഉടൻ പ്രതികളെ പിടികൂടണമെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രിയുടെ വേദിയിലേക്ക് ഗാന്ധിയുടെ തലയറുത്ത പ്രതിമയുമായി വരുമെന്നും കൊല്ലം റൂറൽ ജില്ല പോലീസ് മേധാവി കെ.ബി രവിയോട് ഫോണിൽ പറഞ്ഞു.

മുൻപ് ഇതേ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി സ്മൃതി മണ്ഡപം തകർത്തതിനെ തുടർന്നാണ് പുതിയ പ്രതിമ സ്ഥാപിച്ചത്.
സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ എഴുകോൺ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

കൊല്ലം റൂറൽ ജില്ല പോലീസ് ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാനത്തിനായി മുഖ്യമന്ത്രി ഇന്ന് ജില്ല സന്ദർശിക്കാനിരിക്കെയാണ് അക്രമം അരങ്ങേറിയത്.

Post a Comment

0 Comments