banner

ജയില്‍ ചാടിയ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍


കാസർകോട് : ചീമേനി തുറന്ന ജയിലിൽ നിന്ന് ചാടിയ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മാതമംഗലം സ്വദേശി ജെയിംസ് ജോസഫ്(58) ആണ് മരിച്ചത്. കണ്ണൂർ ഓലയമ്പാടിയിലെ ആൾതാമസമില്ലാത്ത വീട്ടിലാണ് ജെയിംസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയായിരുന്ന ഇയാൾ വ്യാഴാഴ്‌ച രാത്രിയാണ് ജയിൽ ചാടിയത്. കുടുംബ വഴക്കിനിടെ മകളെ അടിച്ചുകൊലപ്പെടുത്തി എന്നതാണ് കേസ്. 2003 ലായിരുന്നു സംഭവം.സംഭവത്തിൽ ജയിൽ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ജില്ല ജയിൽ സൂപ്രണ്ടിനാണ് അന്വേഷണ ചുമതല

إرسال تعليق

0 تعليقات