banner

കൊല്ലം ബൈപ്പാസിൽ തലയുയർത്തി നെയ്മറും റോണാൾഡോയും; സ്ഥാപിച്ചത് പടുകൂറ്റൻ കട്ടൗട്ട്

കൊല്ലം : കൊല്ലം ബൈപ്പാസിൽ കുരീപ്പുഴയിൽ തലയുയർത്തി നെയ്മറും റോണാൾഡോയും. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിലെ തങ്ങളുടെ ഇഷ്ട ടീമുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കുരീപ്പുഴയിലെ ബ്രസീൽ, പോർച്ചുഗൽ ഫാൻസ് മുപ്പത് അടി നീളവും എട്ടടി വീതിയിലുമായി നെയ്മറിൻ്റെയും റോണാൾഡോയുടെയും കട്ടൗട്ട് സ്ഥാപിച്ചത്. കൊല്ലം ബൈപ്പാസിൽ കുരീപ്പുഴയിലെ എസ്.എൻ യൂണിവേഴ്സിറ്റിക്ക് സമീപമാണ് ബൈപ്പാസിൻ്റെ ഇരുവശവും ഫുഡ്ബോൾ രാജാക്കന്മാർ നില്ക്കുന്നത്.

തൊട്ടടുത്ത് തന്നെ കുരീപ്പുഴയിലെ അർജൻ്റീന ഫാൻസ് 20 അടി നീളത്തിൽ സ്ഥാപിച്ച ലയണൽ മെസിയുടെ കട്ടൗട്ടും ഉണ്ട്. ഏതായാലും കൊല്ലത്തിൻ്റെ ഫുഡ്ബോൾ ആവേശം ഈക്കൊല്ലം ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

അറബ് രാജ്യത്ത് ആദ്യമായി നടക്കുന്ന ലോകകപ്പ് , ഏഷ്യയിലെ രണ്ടാമത്തെ ലോകകപ്പ് , ഗള്‍ഫിലെ ആദ്യ ലോകകപ്പ് , 32 രാജ്യങ്ങള്‍ കൊമ്പുകോര്‍ക്കുന്ന അവസാന ലോകകപ്പ് , നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ആദ്യ ലോകകപ്പ് തുടങ്ങിയ ഒട്ടേറെ പ്രത്യേകതകളുമായാണ് ഖത്തര്‍ ലോകകപ്പ് എത്തിയത്. മലയാളികള്‍ ഏറെയുള്ള ഖത്തറിലെ ലോകകപ്പിനായി കേരളത്തില്‍ നിന്ന് പങ്കാളികളാകുന്നത് ആയിരക്കണക്കിന് ആളുകളാണ്. മലയാളി പങ്കാളിത്തം കൊണ്ട് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ലോകകപ്പും ഖത്തര്‍ 2022 തന്നെ. ഡിസംബര്‍ 18 ന് ആണ് ലോകകപ്പ് ഫൈനല്‍.

Post a Comment

0 Comments